Thursday, September 22, 2011

Manorama Online | Malayalam News | Editorial |

Manorama Online | Malayalam News | Editorial |

Government officers are a special breed in Kerala. They are the most hated creatures by the public. Philosophies of hatred been preached by political parties and fanatic groups. They resort to violence to eliminate their opponents whereas the common enemies of the people of Kerala are always been spared by their victims because they feel insecure.

Violence is in no way a remedy for any social or political issue but you need to stand up with dignity and voice against this scourge. I once applied for a birth certificate and was forced stay away from work for nearly 3 months visiting Kozhikkode Corporation office, Chevayur and Chelavoor village offices, RDO office, Chevayur Health Inspector’s office, etc. None of them displayed even compassion or fellow feeling.. with the exception of a staff at the RDO. Apparently they all wanted money, but I did not know their subtle ways of bribing… but with the help of a local expert I could. The worst amongst them was the Health Inspector and he kept harassing me until he was fully satisfied.. as he somehow realised that I was going to Australia, he made things as hard as he could… If people stand together and name and shame these shameless pests, we can bring in some positive changes.

Whenever I enjoy the great services from the government offices of other countries like Singapore, Malaysia, Australia, UAE, etc. I feel sorry for the plight of my fellow Keralites back home.

Tuesday, March 22, 2011

വി.എസ്.അച്യുതാനന്ദന്‍


കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഈ സര്‍ക്കാറിന്റെ ഭരണം മികവുറ്റതായിരുന്നു. ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും സര്‍ക്കാറുകള്‍ മാറിമാറി വരുന്ന കേരളത്തില്‍ ഒരു തുടര്‍ഭരണ സാധ്യത നല്‍കുന്നതാണ്, ഈ ഇടതു മുന്നണി സര്‍ക്കാറിന്റെ ഭരണകാലം. അഴിമതിക്കെതിരെ നിരന്തരമായ ഇടപെടലും സന്ധിയില്ലാത്ത സമരവുമാണ് ഇവിടെ നടന്നത്. ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തു. അത് സമ്മതിക്കാതിരിക്കാന്‍ പ്രതിപക്ഷത്തിനു പോലും സാധ്യമല്ല. ഇടതുമുന്നണി ഭരണം അവസാനിച്ചയുടന്‍ യു.ഡി.എഫ് ഭരിക്കുമെന്ന വിശ്വാസത്തിന് ഉടവ് തട്ടുന്ന ഈ അവസ്ഥയില്‍ പ്രതിപക്ഷം ബേജാറാകുന്നതാണ്, കഴിഞ്ഞ നിയമസഭാ സമ്മേളനവേളയില്‍ പ്രകടമായത്. എനിക്കെതിരെ ആരോപണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നിരന്തരം ശ്രമിച്ച അവര്‍ അതിന് ഒരു പഴുതുമില്ലെന്നു വന്നപ്പോള്‍ മകനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വരുകയായിരുന്നു.
കേരളത്തിലെ ഒരു സാധാരണപൗരന്‍ മാത്രമാണ് എന്റെ മകന്‍. ഒരു പ്രത്യേകപരിഗണനയും എന്റെ മകന്‍ എന്ന നിലക്ക് അയാള്‍ക്കു നല്‍കിയിട്ടില്ല. ആരോപണങ്ങള്‍ കഴമ്പില്ലാത്തതായിരുന്നു. എങ്കിലും എന്തെങ്കിലും തെളിവ് കാണിച്ചാല്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന അന്വേഷണത്തിനു വിടാമെന്ന് ഞാന്‍ പ്രതിപക്ഷനേതാവിനോട് പറഞ്ഞു. ഒരു തെളിവുമില്ലാതെയാണ് ചില ആരോപണങ്ങള്‍ അദ്ദേഹം നിരത്തിയത്. എന്നിട്ടും ഞാനത് അന്വേഷണത്തിനായി ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തരവകുപ്പ് അത് ലോകായുക്തക്ക് അന്വേഷണത്തിനായി വിട്ടിരിക്കുകയാണ്. മകനെന്നല്ല, ആരായാലും അഴിമിതി കാട്ടിയാല്‍ നിയമത്തിനു മുന്നില്‍ തുല്യരാണെന്നതാണ് എന്റെ സമീപനം. പാവപ്പെട്ട ജനത്തിന്റെ നികുതിപ്പണം കട്ടു മുടിക്കുന്നവര്‍ ആരായിരിക്കട്ടെ, വിട്ടു വീഴ്ചയില്ലാത്ത നടപടിയാണ് മേലിലും ഞാന്‍ വാഗ്ദാനം ചെയ്യുന്നത്.

ലോട്ടറി ഇടപാടില്‍ കേന്ദ്രം ഒളിച്ചുകളി നടത്തുകയായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ സമീപനത്തെ പലതവണ അദ്ദേഹത്തിന് അയച്ച കത്തുകളില്‍ ചോദ്യം ചെയ്തു. തുറന്നു കാട്ടപ്പെട്ട കാര്യങ്ങള്‍ ലോട്ടറി മാഫിയയുടെ കൊള്ള വെളിവാക്കുന്നതായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിന് ഭൂട്ടാന്‍ ലോട്ടറിയെ നിരോധിക്കാവുന്നതേയുള്ളൂ. പ്രധാനമന്ത്രിക്കും ഞാന്‍ പലകുറി കത്തെഴുതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി നിരവധി കത്തുകളെഴുതി. എന്നാല്‍, ചിദംബരവും പ്രധാനമന്ത്രിയും ഇപ്പോഴും ഒളിച്ചുകളി തുടരുന്നു. നിയമപരമായ എല്ലാ നടപടിക്രമവും പാലിച്ചുതന്നെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍, 2ജി സ്‌പെക്ട്രത്തില്‍ കുടുങ്ങിക്കഴിയുന്ന പ്രധാനമന്ത്രി അനങ്ങുന്നില്ല. അവര്‍ എന്തൊക്കെയോ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് എന്റെ കൈകള്‍ ശുദ്ധമാണെന്നറിയാവുന്ന പ്രതിപക്ഷം മകനെതിരെ തത്ത്വദീക്ഷയില്ലാത്ത ആരോപണങ്ങളുമായി വന്നത്. പക്ഷേ, അതൊന്നും വിലപ്പോവില്ല.

എന്റെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് ഇവരുടെ പ്രചാരണം. കര്‍ഷകര്‍ അടക്കം 1500 പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ നിന്നാണ് ഈ സര്‍ക്കാറിന്റെ തുടക്കം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. കേരള ജനതയുടെ അടിസ്ഥാനപ്രശ്‌നങ്ങളെ ഫലപ്രദമായി അഭിമുഖീകരിച്ച സര്‍ക്കാറാണിത്. വലതുപക്ഷമാധ്യമങ്ങള്‍ പലതും മൂടിവെക്കുകയോ പ്രചാരണം നല്‍കാതിരിക്കുകയോ ചെയ്തിരിക്കാം. പക്ഷേ, ജനത്തിന് ആശ്വാസം ലഭിച്ചു എന്നത് അവര്‍ മറക്കില്ല. നാട്ടിലെ ആശുപത്രികളില്‍ മരുന്നോ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. ഈ ദുര്‍ഭിക്ഷതയില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് ആശ്വാസം ലഭിക്കുന്ന ധര്‍മാശുപത്രികളായി മാറ്റിയെടുത്തു. വിദ്യാഭ്യാസം, വ്യവസായം, കാര്‍ഷികം, ഐ.ടി, സഹകരണം, പൊതുവിതരണം, തുടങ്ങി എല്ലാ വകുപ്പുകളിലും ഊന്നല്‍ നല്‍കിയ സര്‍ക്കാറാണിത്. ഇതുതന്നെയാണ് ഞങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിലും ജനങ്ങളോട് പറയാനുള്ളത്. വികസനത്തിന്റെ, പുരോഗതിയുടെ, സമാധാനത്തിന്റെ നന്മയുടെ വഴികളിലൂടെയാണ് എന്റെ സര്‍ക്കാര്‍ പോയതെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാടായിരുന്നു, സര്‍ക്കാറിന്‍േറത്. അതുകൊണ്ടാണല്ലോ അഴിമതിവീരന്മാര്‍ ഓരോന്നായി ജയിലില്‍ പോകാന്‍ തുടങ്ങിയത്. താമസിയാതെ ചില സ്ത്രീപീഡനക്കാരും അകത്താകും. കുഞ്ഞാലിക്കുട്ടിയുടെ ചെയ്തികളെപ്പറ്റി അയാളുടെ അടുത്ത ബന്ധു റഊഫ് നല്‍കിയ പരാതി വിന്‍സന്‍ എം.പോള്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിച്ചു വരുന്നു. താമസിയാതെ അയാളും ബാലകൃഷ്ണപിള്ള കിടക്കുന്നിടത്തേക്ക് പോകും. ഇത്തരക്കാര്‍ ഏതു പാര്‍ട്ടിയിലുള്ളവരായാലും ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കും. ഇങ്ങനെയുള്ളവര്‍ എന്റെ പാര്‍ട്ടിയിലുണ്ടോ എന്നാണു ചോദ്യമെങ്കില്‍, ഉണ്ടെങ്കില്‍ അവരും നടപടിക്കു വിധേയരാകും എന്നതില്‍ സംശയം വേണ്ട. പാവപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികപീഡനം നടത്തി തെരുവിലെറിയുന്നവര്‍ നരാധമന്‍മാരാണ്. അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന എന്റെ അഭിപ്രായത്തില്‍ ഒരു മാറ്റവുമില്ല. കോഴ കൊടുത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ അത്തരം ദുഷ്ടശക്തികളെ എത്ര കാത്തിരുന്നും നിയമത്തിന്റെ ദണ്ഡനത്തിനു വിധേയരാക്കും. ഒരു നാള്‍ അത് സംഭവിക്കുക തന്നെ ചെയ്യും.

കിളിരൂര്‍-കവിയൂര്‍കേസുകളില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. അതിലും യഥാര്‍ഥപ്രതികള്‍ നിയമത്തിനു മുന്നില്‍ വരും എന്നാണ് ഞാന്‍ കരുതുന്നത്. അഴിമതിയും സ്ത്രീപീഡനവും സംബന്ധിച്ച് സര്‍ക്കാരിന്റെ മുന്നില്‍ വന്ന കേസുകള്‍ എല്ലാം ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തത്. മുന്‍കാലങ്ങളില്‍ ചിലതില്‍ വ്യക്തിപരമായി നേരിട്ടും കോടതിയില്‍ പോയിട്ടുണ്ട്. അവയിലൊക്കെ കഴമ്പുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണല്ലോ. പ്രതിപക്ഷം ഉന്നയിക്കുന്നതുപോലുള്ള ഉണ്ടയില്ലാ വെടിയല്ല, ഞാന്‍ നിയമസഭയിലും പുറത്തും നടത്തിയിട്ടുള്ളതെന്ന് തെളിഞ്ഞുകഴിഞ്ഞു.

എന്നിട്ടും എനിക്ക് നിയമസഭാ സീറ്റു നല്‍കാതിരിക്കാന്‍ ശ്രമമുണ്ടായി എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതിലൊന്നും കഴമ്പില്ല. പട്ടിക വന്നപ്പോള്‍ ഞാനതിലുണ്ടല്ലോ. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുകയാണ്. എന്റെ സര്‍ക്കാറിനെ പോലെ അഭിമാനിക്കാന്‍ അര്‍ഹതയുള്ള ഒന്നാണോ കേന്ദ്രത്തിലുള്ളതെന്ന് ആലോചിച്ചു നോക്കുക. 2 ജി സ്‌പെക്ട്രം അഴിമതിയില്‍ ഒരു കേന്ദ്രമന്ത്രി ഇന്ന് തിഹാര്‍ ജയിലിലാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഈ കേസില്‍ ഉത്തരവാദിത്തം ഇല്ലെന്നു പറയാനാകുമോ? രാജയുടെ ഭാര്യക്ക് അനധികൃതമായി 3000 കോടിയുടെ സ്വത്തുണ്ടെന്ന് സി.ബി.ഐയാണ് തെളിയിച്ചത്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയടക്കം പ്രതികള്‍. വിലക്കയറ്റത്തെ കുത്തകകള്‍ക്കു മുതലെടുക്കാനുള്ള അവസരമാക്കി വിട്ടുകൊടുത്തിരിക്കുകയായിരുന്നു, കേന്ദ്ര സര്‍ക്കാര്‍. പൊതുവിതരണ സമ്പ്രദായം കുത്തകകളെ ഏല്‍പിച്ചു. എഫ്.സി.ഐ ഗോഡൗണുകള്‍ വാടകക്ക് കൊടുത്തു. കേരളത്തിന്റെ ഭക്ഷ്യ ധാന്യവിഹിതം 1,31,000 ടണ്‍ കണ്ട് വെട്ടിക്കുറച്ചു. ആവശ്യമായ ഭൂമി ലഭ്യമാക്കിയിട്ടും കേരളത്തിനു ലഭിക്കേണ്ട പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി, ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി, എറണാകുളം മെട്രോ റെയില്‍വേ എന്നിവ നിഷേധിച്ച് അപമാനിക്കുകയും ചെയ്തു. അതേസമയം, കേന്ദ്രത്തിന്റെ ഈ ജനവിരുദ്ധ പരിപാടികള്‍ക്കിടയിലും വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ പാടുപെടുകയായിരുന്നു. രണ്ടു രൂപക്ക് അരി നല്‍കിയപ്പോള്‍ അതും വിലക്കാനാണ്, േകാണ്‍ഗ്രസ് എം.എല്‍.എ ശ്രമിച്ചത്. യു.ഡി.എഫ് ഇങ്ങനെയൊക്കെ ജനങ്ങളെ ദ്രോഹിക്കാന്‍ ശ്രമിച്ചിട്ടും റേഷന്‍കടകളിലൂടെ 13 അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലക്ക് വിതരണം ചെയ്തുകൊണ്ട് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തി. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ജനം യു.ഡി.എഫിന് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.