
തിരുവനന്തപുരം: കമ്മ്യൂണിറ്റി പൊലീസ് സംവിധാനം 100 സ്‌റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിമെന്ന് ആഭ്യന്ത്രര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 15 മുതല്‍ 50 പൊലീസ് സ്‌റ്റേഷനുകളില്‍ കമ്യുണിറ്റി പൊലീസ് പദ്ധതി ആരംഭിക്കും. ഡിസംബര്‍ ഒന്നിന് മറ്റു 50 സ്‌റ്റേഷനുകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.
കമ്യൂണിറ്റി പൊലീസ് പദ്ധതി നടപ്പാക്കിയ കൊച്ചി സിറ്റി, ആലുവ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി കണ്ടിട്ടുണ്ട്. നിലവില്‍ 40 പൊലീസ് സ്‌റ്റേഷനുകളിലാണ് കമ്യൂണിറ്റി പൊലീസ് സംവിധാനം നടപ്പാക്കിയത്. 76 പൊലീസ് സ്‌റ്റേഷനുകളില്‍ കടലോര ജാഗ്രതാ സമിതി ഉണ്ടാക്കും. കോഴിക്കോട് ജില്ലയില്‍ പാന്‍മസാല, മയക്കുമരുന്ന് സംഘങ്ങള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായുള്ള ിര്‍േട്ടുകള്‍ വന്നിട്ടുണ്ട്. ഇത് തടയുന്നതിന് ജില്ലയില്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
100 സ്‌കൂളുകളില്‍ സ്റ്റുഡന്റ്‌സ്‌പൊലീസ് കേഡറ്റ് സംവിധാനം നടപ്പാക്കുമെന്നും ഇതിന്റെ സാമ്പത്തിക ബാധ്യത പി.ടി.ഐ ഏറ്റെടുക്കുകയാണെങ്കില്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Madhyamam Daily
No comments:
Post a Comment